ചെറുതോണി: വാഴത്തോപ്പ് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന കെ.ആർ.ടി.എ ജില്ലാ സമ്മേളനത്തിൽ ഷാന്റി പി.ടി പ്രസിഡന്റായും കെ. ഗണപതിയമ്മാൾ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഷീബാ ജോസഫ്, നോബിൾ ഫ്രാൻസിസ് (വൈസ് പ്രസിഡന്റ്), രമ്യാ കൃഷ്ണൻ, സുരേഷ് എം (ജോ.സെക്രട്ടറി), സ്വപ്നാ ജോസഫ്(ട്രഷറർ).
വിദ്യാർത്ഥികൾക്ക് പരിശീലനം
തൊടുപുഴ: വെസ്റ്റ് നൈൽ ഉൾപ്പെടെയുള്ള കൊതുക് ജന്യരോഗങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രാണി ജന്യരോഗങ്ങൾ കാര്യക്ഷമമായി നിയന്ത്രിക്കാൻ കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. കൊതുകുകളുടെ സാന്നിധ്യവും സാന്ദ്രതയും കണ്ടെത്തുകയാണ് ലക്ഷ്യം. പരിശീലനം നൽകുന്ന വിദ്യാർത്ഥികളെ പ്രാണി ജന്യരോഗ സാധ്യതാ പഠനത്തിന് ഉപയോഗിക്കും. 25ന് തൊടുപുഴ ന്യൂമാൻ കോളേജിൽ ആരംഭിക്കുന്ന പരിശീലനത്തിന് ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എന്നിവ നേതൃത്വം നൽകും. പരിശീലനം പ്രിൻസിപ്പൽ വിൻസന്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ മലേറിയ ഓഫീസർ സി.ജെ. ജയിംസ്, എം.എം. സോമി എന്നിവർ നേതൃത്വം നൽകും.