lkk
അടിവാരം റോഡിൽ കൂട്ടിയിട്ടിരിക്കുന്ന റോഡ് നിർമ്മാണ സാമഗ്രികൾ

രാജാക്കാട്: വഴി നടക്കാൻ പോലുമാകാതെ റോഡിന് നടുവിൽ മെറ്റൽ കൂന. രാജാക്കാട് അടിവാരം പയവിടുതി റോഡിലാണ് നിർമ്മാണ സാമഗ്രികൾ ഗതാഗതം തടസ്സപ്പെടുത്തുന്ന വിധത്തിൽ കൂട്ടിയിട്ടിരിക്കുന്നത്. രാജാക്കാട് മാങ്ങാത്തൊട്ടി റൂട്ടിൽ നിന്ന് അടിവാരം വഴി പഴയവിടുതിക്കുള്ള വീതി കുറഞ്ഞ റോഡിന്റെ പകുതിയും പാറമണലും മെറ്റലും നിറഞ്ഞിരിക്കുകയാണ്. വാഹനങ്ങൾ കയറിയിറങ്ങി ഇതിൽ നല്ലൊരു പങ്കും റോഡിലേയ്ക്ക് നിരന്നിയിറങ്ങി. ഇതിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ട് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരൻ ഓടിച്ച മുച്ചക്ര വാഹനം ഇത്തരത്തിൽ ഇവിടെ മറിഞ്ഞിരുന്നു. രാത്രി സമയത്ത് എത്തുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. നിർമ്മാണ വസ്തുക്കൾ മാറ്റണമെന്ന് അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.