മൂന്നാർ: മൂന്നാറിലെ തേയില തോട്ടം തൊഴിലാളികളുടെ മനം തൊട്ടറിഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ സൗഹൃദ സന്ദർശനം. അതിരാവിലെ മൂന്നാറിലെത്തിയ സ്ഥാനാർത്ഥി ആരാധനാലയങ്ങളിൽ സന്ദർശനം നടത്തിയ ശേഷം യു.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തു. തുടർന്നു റോഡ് ഷോ നടത്തിയാണ് ടൗണിൽ പ്രചരണത്തിനിറങ്ങിയത്. യു.ഡി.എഫ് നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ അണിനിരന്നത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോതമംഗലം കല ഓഡിറ്റോറിയത്തിലും നാലിന് മൂവാറ്റുപുഴ മേള ആഡിറ്റോറിയത്തിലും യു.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനുകൾ നടക്കും.