തൊടുപുഴ: എൻ.ഡി.എ ഇടുക്കി ലോക്സഭ മണ്ഡലം കൺവെൻഷൻ 28ന് ഉച്ചയ്ക്ക് രണ്ടിന് തൊടുപുഴ മൗര്യാ ഗാർഡൻസിൽ നടക്കും. കൺവെൻഷന്റെ വിജയത്തിന് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരണ യോഗം ബി.ജെ.പി ഇടുക്കി ജില്ലാകാര്യാലയത്തിൽ പാർലമെൻറ് മണ്ഡലം കോ- ഓർഡിനേറ്റർ സി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ പി.എ. വേലുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പി. രാജൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് മാത്യു തോട്ടുങ്കൽ, കെ.എസ്. അജി എന്നിവർ സംസാരിച്ചു.