lorry
അപകടത്തിൽപ്പെട്ട ലോറി

പീരുമേട്: നിയന്ത്രണം വിട്ട ലോറി സംരക്ഷണ ഭിത്തിയിലിടിച്ചു നിന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഞായറാഴ്ച രാത്രി 12 മണിയോടെ ദേശീയപാത 183 ൽ മൂക്കറത്താൻ വളവിലായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് സിമന്റുമായെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളവു തിരിക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. കുത്തിറക്കത്തിൽ ബ്രേക്കിംഗ് സിസ്റ്റം തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.