വെള്ളത്തൂവൽ: ആനച്ചാലിൽ സെന്റ് ആന്റണീസ് അപ്പോൾസറി സ്ഥാപന ഉടമയെ ഒരു സംഘം ഗുണ്ടകൾ കടയിൽ കയറി ക്രൂരമായി മർദ്ദിച്ച് അവശനാക്കി. പരിക്കേറ്റ സ്ഥാപന ഉടമ പൈനേടത്ത് ജോബിനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്തിരപുരത്ത് ടാക്‌സി ജീവനക്കാരായ നാലംഗ സംഘമാണ് തിങ്കളാഴ്ച രാവിലെ കടയിൽ കയറി ആക്രമണം നടത്തിയത്. അപ്പോൾസറി ജോലി സമയത്ത് ചെയ്തില്ലെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. കടയിൽ കയറി സ്ഥാപന ഉടമയെ മർദ്ദിച്ച അക്രമികളെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആനച്ചാൽ യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.