തൊടുപുഴ: പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പടിക്കൽ അദ്ധ്യാപകർ ദീപം തെളിച്ച് പ്രതിജ്ഞ എടുത്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് അദ്ധ്യാപകർ പങ്കെടുത്ത സമര പരിപാടിയിൽ എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജയ്‌സൺ മാത്യു ഖാദർ കമ്മിറ്റി റിപ്പോർട്ട് അവലോകനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ ചെയർമാൻ സണ്ണി കൂട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ടി.ജെ. പീറ്റർ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി നിഷാ സോമൻ, പ്രിൻസിപ്പൽ ഫോറം സംസ്ഥാന കൺവീനർ യു.കെ. സ്റ്റീഫൻ, പി.ടി.എ പ്രതിനിധി ജോയി കിഴക്കേൽ, ഡി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ദിലീപ് കുമാർ പി.പി, കെ.എച്ച്.എസ്.ടി.യു സംസ്ഥാന ട്രഷറർ സന്തോഷ് കുമാർ എസ്, എസ്.യു.സി.ഐ വിദ്യാഭ്യാസ പ്രവർത്തകൻ ഈപ്പച്ചൻ, എച്ച്.എസ്.എസ്.ടി.എ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് റോയി സെബാസ്റ്റ്യൻ, വിദ്യാഭ്യാസ സംരക്ഷണ സമിതി കൺവീനർ സജിമോൻ കെ.ജെ. ജോയിന്റ് കൺവീനർ അനിൽ കുമാരമംഗലം, ട്രഷറർ ഫ്രാൻസീസ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു. ഷിജു കെ. ജോർജ് സ്വാഗതവും സുനിൽ ടി.സി നന്ദിയും പറഞ്ഞു.