മുട്ടം: എസ്.എൻ.ഡി.പി യോഗം മുട്ടം ശാഖ വാർഷിക പാതുയോഗം ചേർന്നു. പുതിയ ഭാരവാഹികളായി വിജയൻ ചൂഴിപ്പുറത്ത് (പ്രസിഡന്റ്), കെ.എസ്. സജീവ് ( വൈസ് പ്രസിഡന്റ്), വി.ബി. സുകുമാരൻ ( സെക്രട്ടറി), പി.കെ.കരുണാകരൻ ( യൂണിയൻ കമ്മിറ്റി അംഗം), ജിഷ്ണു ചെമ്പൻ പുരയിടത്തിൽ, എ. കെ. തങ്കച്ചൻ, പി.പി. പ്രണവ്, ,പ്രസീദ് ശേഖരൻ കയപ്ലാക്കൽ, എം.എസ് രവി, പി.കെ. രവീന്ദ്രൻ , സജീവൻ ചെമ്പൻ പുരയിടത്തിൽ (മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ), ഉല്ലാസ് ചെമ്പൻപുരയിടത്തിൽ ,എൻ പി ജയിൻ, എം.എസ് മാധവൻ (പഞ്ചായത്ത് കമ്മിറ്റി ) എന്നിവരെ തിരഞ്ഞെടുത്തു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ജയേഷ് വരണാധികാരിയായിരുന്നു. കഴിഞ്ഞദിവസം ശാഖ ഓഫീസിൽ നടന്ന ചടങ്ങിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.

യൂണിയൻ കൺവീനർ ഡോ.കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, കല്ലൂർക്കാട് ശാഖ പ്രസിഡന്റ് പി.വിജയൻ, കലൂർ ശാഖ പ്രസിഡന്റ് കെ.കെ. മനോജ്, മുട്ടം ഗ്രാമപഞ്ചായത്ത് അംഗം ഷീല സന്തോഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.