fire
കൂരങ്ങണി മലയിൽ ഉണ്ടായ കാട്ടുതീ

മറയൂർ: ഒരു വർഷം മുമ്പ് കാട്ടൂതീയിൽപ്പെട്ട് 23 പേർ മരിച്ച കുരങ്ങണി മലയിൽ കഴിഞ്ഞ ദിവസം വീണ്ടു കാട്ടു തീ പടർന്നു. കുരങ്ങണിയിൽ ട്രക്കിങ്ങിന് ഈ വർഷം ഫെബ്രുവരി മാസത്തിൽ തന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുരങ്ങണി മലനിരകളുടെ ഭാഗമായുള്ള കൊളുക്കുമല നരിപ്പാറ ഒറ്റമരം എന്നിവിടങ്ങളിൽ കാട്ടു തീ പടർന്നത്. പുൽമേടുകളായതിനാൽ തീ നിയന്ത്രിക്കുന്നത് പ്രയാസകരമാണ്. കഴിഞ്ഞ വർഷം മാർച്ച് 11 നാണ് കുരങ്ങണിയിൽ ട്രക്കിംഗിനിടെ ചെന്നൈ ട്രക്കിംഗ് ക്ലബ്ബ്, ഈറോഡ് ആസ്ഥാനമായ ടൂർ ദി ഹോളിഡേയ്‌സ് എന്നീ ടൂർ ഓപറേറ്റിംഗ് സ്ഥാപനങ്ങളിൽ നിന്നെത്തിയവർ അപകടത്തിൽപ്പെട്ടത്. ലോകശ്രദ്ധയാകർഷിച്ച ജൈവ വൈവിധ്യങ്ങൾ അടങ്ങിയ ട്രക്കിംഗ് പോയിന്റാണ് കുരങ്ങണി. ഇവിടെ ഈ വർഷം ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമാണ് ട്രക്കിംഗ് നടന്നത്.