തൊടുപുഴ: താലൂക്കിലെ ഒന്ന് മുതൽ 5000 വരെയുള്ള റേഷൻ കാർഡിനുള്ള അപേക്ഷകൾ നൽകിയിട്ടുള്ളവർക്ക് കാർഡ് വിതരണത്തിന് തയ്യാറായിട്ടുണ്ട്. അപേക്ഷകർ ടോക്കൺ നമ്പറും കുടുംബ റേഷൻ കാർഡുമായി താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന് നേരിട്ട് കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.