പീരുമേട്: പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ രാവിലെ 6.15ന് ദേശീയപാത 183ൽ പെരുവന്താനം ചുഴുപ്പിന് സമീപമായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്ത് നിന്ന് കയറ്റം കയറിവന്ന പിക്കപ്പ് വാൻ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 10 മിനിറ്റ് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ഹൈവേ പൊലീസ് സ്ഥലത്ത് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പിക്കപ് വാൻ ദിശ തെറ്റി വന്നതാണ് അപകട കാരണം.