ഇടുക്കി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രിൽ 17നും പ്രകാശ് കാരാട്ട് 16നും ഇടുക്കിയിൽ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിക്കും. പി.ബി അംഗം എം.എ. ബേബി ഏപ്രിൽ മൂന്നിനും സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അഞ്ചിനും മുഖ്യമന്ത്രി പിണറായി വിജയൻ ആറിനും ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ പ്രസംഗിക്കും. ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, വി.എസ്. അച്യുതാനന്ദൻ എന്നിവരും സംസ്ഥാനത്ത് പര്യടനം നടത്തുന്നുണ്ടെങ്കിലും ഇടുക്കിയിലേക്കില്ല. മന്ത്രി എം.എം. മണി ഏപ്രിൽ ഒന്നിന് പാലക്കാട്, രണ്ടിന് ആലത്തൂർ, നാലിന് ചാലക്കുടി, എട്ടിന് വടകര, 11ന് വയനാട് മണ്ഡലങ്ങളിൽ മുഴുവൻ സമയം പ്രചരണപരിപാടിയിൽ പങ്കെടുക്കും.