രാജാക്കാട്: യു.ഡി.എഫ് രാജാക്കാട് മണ്ഡലം കൺവെൻഷൻ നടത്തി. ചെയർമാൻ എൻ.ജെ. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് റോയി കെ.പൗലോസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ആർ.ബാലൻപിള്ള, ഇ.കെ. വാസു, ജോസ് ചിറ്റടി, ജമാൽ ഇടശേരിക്കുടി, സി.കെ. വിജയൻ, എം.പി. ജോസ്, അഡ്വ. എം.എൻ. ഗോപി, ബെന്നി തുണ്ടത്തിൽ, കെ.പി. ഗോപിദാസ്, റെജി പനച്ചിക്കൽ,സുനിൽ കുഴിപ്പിള്ളിൽ, ബെന്നി പാലക്കാട്ട്, ജോഷി കന്യാക്കുഴി, ബിജു കൂട്ടുപുഴ,കെ.കെ രാജൻ എന്നിവർ പ്രസംഗിച്ചു.