ചെറുതോണി: നവാഗതനായ എം.പി. എന്ന നിലയിൽ ജോയിസ് ജോർജ്ജ് കഴിഞ്ഞ അഞ്ച് വർഷക്കാലം പാർലമെന്റിനകത്ത് സ്വീകരിച്ച നിലപാടുകളും ഇടുക്കി മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും എൽ.ഡി.എഫ് സർക്കാരിന്റെ വികസനനേട്ടങ്ങളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇടുക്കി സീറ്റ് എൽ.ഡി.എഫ് നിലനിർത്തുമെന്നും എൻ.സി.പി ജില്ലാ കമ്മിറ്റി വിലയിരുത്തി. ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ അദ്ധ്യക്ഷതവഹിച്ചു. എ.പി.തോമസ്, സംസ്ഥാന നിർവ്വാഹകസമിതിയംഗം സിനോജ് വള്ളാടി, ജില്ലാ വൈസ്പ്രസിഡന്റ് റോയി പുളിമൂടൻ, ജില്ലാ സെക്രട്ടറിമാരായ പി.സി രാജൻ, ടി.പി.രാജപ്പൻ, എൽസി ജോണി, ജോൺസൺ കുഴിപ്പിൽ, ബ്ലോക്ക് പ്രസിഡന്റുമാരായ ടി.പി. വർഗീസ്, അലൻ ഇടുക്കി, കെ.ജെ. ജോണി, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാരായ സി.എം.ഇല്യാസ്, എൽസമ്മ ജോസ്, അരുൺ പി. മാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജലജ ഷാജി, കട്ടപ്പന മുൻസിപ്പൽ കൗൺസിലർ ജലജ ജയസൂര്യ എന്നിവർ പ്രസംഗിച്ചു.