തൊടുപുഴ: സംഘ്പരിവാറിനെ താഴെയിറക്കാൻ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുകയെന്ന വെൽഫെയർ പാർട്ടി തീരുമാനത്തിന് നന്ദി അറിയിക്കാൻ ഇടുക്കി ലോക്സഭ മണ്ഡലം സ്ഥാനാർഥി ഡീൻ കുര്യാക്കോസ് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കളെ സന്ദർശിച്ചു. രാഷ്ട്രത്തിന്റെ ഭാവിയെ പറ്റി ആശങ്കയുള്ള ഏത് പൗരനും ആഗ്രഹിക്കുന്നതാണ് സംഘ്പരിവാർ ഭരണത്തിന്റെ അന്ത്യം. അതിന്നായി നിലവിലെ സാഹചര്യത്തിൽ എടുക്കാവുന്ന സുചിന്തിത തീരുമാനമാണ് വെൽഫെയർ പാർട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ലാ പ്രസിഡന്റ് ഡോ. നസിയ ഹസൻ, ജനറൽ സെക്രട്ടറി കെ.എസ്. സുബൈർ, വൈസ് പ്രസിഡന്റ് സജി നെല്ലാനിക്കാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു പുത്തൂരാൻ, സെക്രട്ടറി ഹംസ കാഞ്ഞാർ എന്നിവർ ചേർന്ന് സ്ഥാനാർഥിയെ പാർട്ടി ഓഫീസിൽ സ്വീകരിച്ചു.