പീരുമേട്: അഞ്ച് മില്ലി ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. എരുമേലി സ്വദേശികളായ ആഷീഷ് (26), ജോർജ് ടോം (28), സൂരജ് (26) എന്നിവരെയാണ് പീരുമേട് പൊലീസ് പിടികൂടിയത്. വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയ്ക്ക് സമീപത്ത് പൊലീസ് നടത്തിയ വാഹന
പരിശോധനയിലാണ് ഇവർ പിടിയിലായത്. കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.