ഇടുക്കി: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് ഏപ്രിൽ 2ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ . എസ് അശോകൻ, കൺവീനർ അഡ്വ. അലക്‌സ് കോഴിമല എന്നിവർ അറിയിച്ചു.
അതിന് മുന്നോടിയായി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് പിന്തുണതേടും. ഇന്ന് ദേവികുളം നിയോജക മണ്ഡലത്തിൽ അഞ്ചുനാട്, മറയൂർ, കാന്തല്ലൂർ, വട്ടവട മൂന്നാർ മേഖലയിലും 30 ന് ഇടുക്കി നിയോജകമണ്ഡലം , 31ന് പീരുമേട് മണ്ഡലം, ഏപ്രിൽ 1ന് കോതമംഗലം മൂവാറ്റുപുഴ, തൊടുപുഴ നിയോജക മണ്ഡലങ്ങളിലും ജനങ്ങളെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിക്കും.
2ന് നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം 3 മുതൽ സ്ഥാനാർഥിയുടെ വാഹനപര്യടനം ആരംഭിക്കും. 3ന് ഇടുക്കി, 4ന് ഉടുമ്പൻചോല, 5ന് മൂവാറ്റുപുഴ, 6ന് കോതമംഗലം, 7ന് ദേവികുളം, 8ന് പീരുമേട്, 9 ന് തൊടുപുഴ, രണ്ടാംഘട്ട പര്യടനം 10ന് ഇടുക്കി , 11ന് ഉടുമ്പൻചോല 12ന് മൂവാറ്റുപുഴ , 13ന് കോതമംഗലം , 14ന് പീരുമേട് , 16ന് ദേവികുളം , 17ന് തൊടുപുഴയിൽ സമാപിക്കും.