കട്ടപ്പന: എസ്.എൻ.ഡി.പി.യോഗം മലനാട് യൂണിയൻ സംഘടിപ്പിക്കുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്സിന്റെ അടുത്ത ബാച്ച് 30, 31 തീയതികളൽ കട്ടപ്പനയിൽ നടക്കും. 18 പൂർത്തിയായ പെൺകുട്ടികൾക്കും 21 വയസ് പൂർത്തിയായ ആൺകുട്ടികൾക്കും കോഴ്സിൽ പങ്കെടുക്കാം. യൂണിയൻ ഓഫീസ് മന്ദിരത്തിൽ 30ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ബിജുമാധവൻ കോഴ്സിന്റെ ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും.ബിജു പുളിക്കലേടത്ത്, സി.കെ. വത്സ, പായിപ്ര ദമനൻ, ലെനിൻ പുളിക്കൽ, അഡ്വ. പി.ആർ. മുരളീധരൻ, ഡോ.അനിൽ പ്രദീപ് എന്നിവർ ക്ലാസ് എടുക്കും.
31ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ സർട്ടിഫിക്കറ്റ് വിതരണം നടത്തും. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ അദ്ധ്യക്ഷത വഹിക്കും.