കുമളി: എസ്.എൻ.ഡി..പി യോഗം കുമളി ശാഖയുടെ ഒന്നാമത് കുടുംബസംഗമം 31ന് ഹോളിഡേ ഹോമിൽ നടക്കും. രാവിലെ 9.15ന് പതാകഉയർത്തലിന് ശേഷം പീരുമേട് യൂണിയൻ പ്രസിഡന്റ് ഗോപിവെെദ്യർ ഉദ്ഘാടനം ചെയ്യും. കുമളി ശാഖാ പ്രസിഡന്റ് ബെൽഗി ബാബു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശാഖാ സെക്രട്ടറി സജിമോൻ നെടുംന്താനത്ത് സ്വാഗതവും പീരുമേട് യൂണിയൻ സെക്രട്ടറി അജയൻ കെ.തങ്കപ്പൻ മുഖ്യപ്രഭാഷണവും നടത്തും. വെള്ളൂർ വനിതാ സംഘം കേന്ദ്രകമ്മിറ്റി അംഗം ഷെെലജ രവീന്ദ്രൻ അനുഗ്രഹപ്രഭാഷണം നടത്തും. മാലിന്യ നിർമ്മാർജനം നമ്മുടെ വീടുകളിൽ എന്ന വിഷയത്തിൽ കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് ക്ലാസ് നയിക്കും. യൂണിയൻ വെെസ് പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ, യൂണിയൻ കൗൺസിലർ ഇ.എൻ. കേശവൻ എന്നിവർ സംസാരിക്കും. യൂണിയൻ കമ്മിറ്റി അംഗം പി.എൻ. രാജു, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സരോജിനി ജയചന്ദ്രൻ, യൂണിയൻ വനിതാസംഘം വെെസ് പ്രസിഡന്റ് രാധാമണി സോമൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി ഷെെലമ്മ വൽസൺ എന്നിവർ പങ്കെടുക്കും. കുമളി ശാഖാ വെെസ് പ്രസിഡന്റ് എം.ഡി. പുഷ്‌കരൻ നന്ദി പറയും.
കുമളി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന 10 കുടുംബയോഗങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. സംഗമത്തിൽ ബാലജനയോഗം അവതരിപ്പിക്കുന്ന ദെെവദശക നൃത്താവിഷ്‌കാരം, വനിതാസംഘം പ്രവർത്തകർ അവതരിപ്പിക്കുന്ന തിരുവാതിര എന്നിവയുണ്ടാകും. തുടർന്ന് കുടുംബാംഗങ്ങൾ തമ്മിലുള്ള വടംവലി മത്സരം നടക്കും. ഫ്ലെക്സ് ബാനറുകളും ബോർഡുകളും ഡിസ്പോസ് ഗ്ലാസുകളും ഉപേക്ഷിച്ചാണ് കുടുംബസംഗമം നടത്തുന്നത്. പ്ലാസ്റ്റിക് കാരിബാഗുകൾ ഉപേക്ഷിക്കുന്നതിന് പ്രോത്സാഹനം നൽകാനായി തുണി സഞ്ചികളും പ്രത്യേക സമ്മാനവും ഓരോ കുടുംബത്തിനും വിതരണം ചെയ്യും.