കാഞ്ഞാർ: കുടയത്തൂർ പഞ്ചായത്ത് സെക്രട്ടറി സജി തോമസിന് സൂര്യാഘാതമേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വീട്ടിൽ ഉച്ചയൂണിന് എത്തിയപ്പോഴാണ് മുറ്റത്തുവച്ച് സൂര്യാഘാതമേറ്റത്.ഇന്നലെ രാവിലെ ആയപ്പോഴേയ്ക്കും കഴുത്തിന്റെ പിൻഭാഗത്ത് വേദനയും വീക്കവും അനുഭവപ്പെട്ടു. ഉടൻ തന്നെ കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടി. സൂര്യാഘാതമേറ്റതാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചതായി സജി തോമസ് പറഞ്ഞു. ശക്തമായ ചൂടാണ് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.