തൊടുപുഴ : മങ്കൊമ്പ് കാവിന് സമീപം കിടന്നിരുന്ന കൂറ്റൻ ആൽമരത്തിന് വീണ്ടും തീപിടിച്ചു. ഒരു വർഷം മുമ്പ് കാറ്റത്ത് നിലംപതിച്ച ആൽമരം ഉണങ്ങിയ നിലയിൽ ക്ഷേത്ര പരിസരത്ത് കിടക്കുകയായിരുന്നു.കഴിഞ്ഞ 22 ന് രാത്രി പത്തരയോടെ തീപിടിച്ചിരുന്നു. അന്ന് മുലമറ്റം അഗ്നി രക്ഷാ സേനയെത്തിയാണ് തീ കെടുത്തിയത്.കനത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ അണയാതെ കിടന്ന തീപ്പൊരി വീണ്ടും തീ പിടിക്കുവാൻ കാരണമായതാണ് കരുതുന്നത്.ഇന്നലെ ഉച്ചകഴിഞ്ഞ് 2നാണ് വീണ്ടും തീപിടുത്തം ഉണ്ടായത്. ആൽമരം മറിഞ്ഞ് കിടക്കുന്നത് ദേവസ്വം ബോർഡിനെ അറിയിച്ചിട്ടും സ്ഥലത്തു നിന്നും മാറ്റുവാൻ ബോർഡ് തയ്യാറായില്ല. മൂലമറ്റത്തു നിന്നുമെത്തിയ അഗ്നി രക്ഷാസേന ഏറെ പണിപെട്ടാണ് തീ നിയന്ത്രിച്ചത്.കനത്ത ചൂട് നിലനിൽക്കുന്നതിനാൽ വീണ്ടും ആൽമരത്തിന് തീപിടിക്കുവാനുള്ള സാധ്യതയുണ്ട്.