ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് ഇന്ന് ദേവികുളം നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഏഴിന് ഇരുമ്പുപാലം മുതൽ അടിമാലി വരെയുള്ള മേഖലകളിൽ വ്യാപാര സ്ഥാപനങ്ങൾ, പ്രധാന വ്യക്തികൾ എന്നിവരെ സന്ദർശിക്കും.
തുടർന്നു 11 ന് അടിമാലി പഞ്ചായത്ത് ടൗൺഹാളിൽ യു.ഡി.എഫ് മണ്ഡലം കൺവൻഷനിൽ പങ്കെടുക്കും. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് അടിമാലി ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും വോട്ട് അഭ്യർത്ഥിക്കും. വൈകിട്ട് 4ന് പെരിയ കുടിയിൽ എട്ടുകുടികളിലെ കാണിമാരും ആദിവാസികളും പങ്കെടുക്കുന്ന യോഗത്തിൽ സ്ഥാനാർത്ഥി സംബന്ധിക്കും. തുടർന്ന് മറയൂർ ടൗണിൽ വ്യാപാര സ്ഥാപനങ്ങളിലും മുതിർന്ന പൊതുപ്രവർത്തകരെയും സന്ദർശിച്ച ശേഷം മറയൂർ ടൗൺ ബൂത്ത് കൺവെൻഷനിൽ പങ്കെടുക്കും. കാന്തല്ലൂരിലെ വ്യാപാരികൾ, പൊതുപ്രവർത്തകർ എന്നിവരെയും ശേഷം കോവിൽ കടവിൽ വ്യവസായസംഘം, കർഷകസംഘം നേതാക്കൾ എന്നിവരെയും സന്ദർശിക്കും. വൈകിട്ട് കോവിൽകടവിൽ കാണിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ആദിവാസി കൂട്ടായ്മയിലും സ്ഥാനാർത്ഥി പങ്കെടുക്കും.