കുമളി: മലയോര കർഷകരുടേയും തോട്ടം തൊഴിലാളികളുടേയും ഉത്തമ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ യു.ഡി.എഫ് ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്തിട്ടില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പറഞ്ഞു. . കുമളി ഹോളിഡേഹോമിൽ യു.ഡി.എഫ് പീരുമേട് നിയമസഭാമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 314 വോട്ടുകളുടെ വ്യത്യസത്തിൽ യു.ഡി.എഫിന് നഷ്ടപ്പെട്ട പീരുമേട് നിയമസഭാമണ്ഡലം തിരിച്ചു പിടിക്കാനുള്ള പടപ്പുറപ്പാടാണ് ആസന്നമായ പാർലമെന്റ് തിരഞ്ഞെടുപ്പെന്നും സുധീരൻ പറഞ്ഞു. രാരിച്ചൻ നിറണാകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം. എൽ.എ മഖ്യപ്രഭാഷണം നടത്തി. സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, യു.ഡി.എഫ് നേതാക്കളായ എം.റ്റി തോമസ്, ഇ.എം ആഗസ്തി , റോയി കെ പൗലോസ്, അഡ്വ. എസ്. അശോകൻ, അഡ്വ. അലക്‌സ് കോഴിമല, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, കെ.എം.എ ഷുക്കൂർ, ജി. ബേബി, കെ. സുരേഷ് ബാബു, സി.പി മാത്യു, കെ.എം ഷാജഹാൻ, എം.എം വർഗീസ്, പി. എ ജോസഫ്, ജെയ്‌സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. എം ഷാഹുൽഹമീദ് സ്വാഗതം പറഞ്ഞു.