kasthoori
കസ്തൂരി

മറയൂർ: കാൻസർ ബാധിച്ച 11 വയസുകാരി ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. മറയൂർ പട്ടിക്കാട് ചില്ലറപ്പാറ സ്വദേശി ഗണേശന്റെ മകൾ ജി. കസ്തൂരിയാണ് മജ്ജയിൽ കാൻസർ ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് 20 ലക്ഷത്തിലധികം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ലോറി ഡ്രൈവറായ ഗണേശനും കുടുംബവും മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. മറയൂർ സെന്റ് മേരീസ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് കസ്തൂരി. അക്കൗണ്ട് നമ്പർ-ജീ. കസ്തൂരി ,എസ്.ബി.ഐ മറയൂർ, 3708 2356549. ഐ.എഫ്.എസ്.സി. കോഡ് എസ്.ബി.ഐ.എൻ 008644, ഫോൺ: പിതാവ്- 9447038757, ക്ലാസ് ടീച്ചർ- 9495567244.