ചെറുതോണി: വീട്ടമ്മയ്ക്ക് സൂര്യാഘാതത്തിൽ പൊള്ളലേറ്റു. ചേലച്ചുവട് വേരംപ്ലാക്കൽ ശിവൻകുട്ടിയുടെ ഭാര്യ ലളിത (65) യ്ക്കാണ് പരിക്കേറ്റത്. തള്ളക്കാനത്തുള്ള വീട്ടിൽ നിന്നു കഞ്ഞിക്കുഴിയിലേക്കു പോകുമ്പോൾ ശക്തമായ സൂര്യഘാതത്തിൽ പുറത്ത് പൊള്ളലേറ്റ നിലയിൽ ലളിതയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷനൽകി വിട്ടയച്ചു.