ഉപ്പുതോട്: വട്ടമലയിൽ വറുഗ്ഗീസ് (അപ്പച്ചൻ- 78) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ. വെള്ളത്തൂവൽ പോളച്ചിറ കുടുംബാംഗം. മക്കൾ: ലൈസമ്മ ഷാജി, സി. ആർദ്ര മരിയ (ഡോട്ടേഴ്സ് ഒഫ് മേരി കോൺവെന്റ് പഞ്ചാബ്), സൈമൺ, ഷൈനി, ഷിനി. മരുമക്കൾ: ജോസ് കൊച്ചുപുരയ്ക്കൽ കോതമംഗലം, റോസിലി മണ്ണത്താനിയിൽ വെള്ളയാംകുടി, റോയി മണ്ണാംപറമ്പിൽ മുരിക്കാശേരി, സിന്നിച്ചൻ കാട്ടുവള്ളിയിൽ പാണ്ടിപ്പാറ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളിയിൽ.