മറയൂർ: മറയൂർ ടൗണിന് സമീപത്തുള്ള കരിമ്പിൻ തോട്ടത്തിലെ ആലപുരയ്ക്ക് തീപിടിച്ചു. മറയൂർ ഗ്രാമം സ്വദേശി സെൽവരാജിന്റെ ആലപുരയും ശർക്കര നിർമ്മാണ സമയത്ത് ഉപയോഗിക്കാനിരുന്ന കരിമ്പിന്റെ ചക്കുമാണ് തീപിടിത്തത്തിൽ നശിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ പെട്ടെന്ന് തന്നെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇന്ധനമായി ഉപയോഗിക്കാൻ കരുതിവച്ചിരുന്ന ചക്കിലെ തീ അണയ്ക്കാൻ സാധിച്ചില്ല. പട്ടിക്കാട് സ്വദേശി മഹാരാജയാണ് സെൽവരാജിന്റെ കരിമ്പിൻ തോട്ടം പാട്ടകൃഷി ചെയ്തിരുന്നത്. ശർക്കര നിർമ്മാണം നടക്കാതിരുന്ന തോട്ടത്തിലെ ആലപുരയ്ക്കാണ് തീപടർന്നത്. ഏകദേശം ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.