jyothish
സൂര്യതാപമേറ്റ മാങ്കോട്ടിൽ ജോതിഷ്.

ചെറുതോണി: പ്രളയക്കെടുതിയിൽ തകർന്ന വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു. ചെറുതോണി ഗാന്ധിനഗർ കോളനിയിൽ മാങ്കോട്ടിൽ ജോതിഷിനാണ് (30) പൊള്ളലേറ്റത്. കഴിഞ്ഞ പ്രളയക്കെടുതിയിൽ വീട് പൂർണമായും നഷ്ടമായതിനെ തുടർന്ന് വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയിലെ ക്വാർട്ടേഴ്സിലായിരുന്നു താമസം. പ്രളയക്കെടുതിയിൽ നശിച്ച വീടിന് സമീപം മണ്ണ് മാറ്റുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്. ശരീരത്തിൽ ചുവന്ന പാട് വന്നതിന് ശേഷം കുമിള രൂപപ്പെട്ട നിലയിലാണ്. ഈ ഭാഗത്ത് ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. ജ്യോതിഷ് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.