മറയൂർ: പുറവയൽ ഭാഗത്തുണ്ടായ കാട്ടുതീ നിയന്ത്രിക്കുന്നതിനിടെ മറയൂർ റേഞ്ച് ഓഫീസർ ജോബ്. ജെ. നര്യാംപറമ്പിലിന് കഴുത്തിൽ പൊള്ളലേറ്റു. കാട്ടുതീ നിയന്ത്രിക്കുന്നതിനായി ഏഴു സംഘത്തെ പുതിയതായി നിയമിച്ചു. ഒരു സംഘത്തിൽ അഞ്ച് അംഗങ്ങളാണുള്ളത്. കർപ്പൂരക്കുടി (ശേഖർ കുടി), കോയമല, നെല്ലിപ്പെട്ടി, മാട്ടു മന്ത, ഊഞ്ചാംപാറ (പുറവയൽ), ബാബുനഗർ (ഇന്ദിര നഗർ) എന്നിവിടങ്ങളിലാണ് തീ അണയ്ക്കുന്നതിന് സംഘങ്ങളെ നിയമിച്ചത്. ഇതു കൂടാതെ ഫയർ ഗാംഗും പ്രവർത്തിക്കും. ഇരുപതിലധികം മേഖലകളിൽ ഇതിനകം കാട്ടുതീ പടർന്നു കഴിഞ്ഞു. കാന്തല്ലൂർ പഞ്ചായത്തിലെ കീഴാന്തൂർ കൂകാട് ഭാഗത്ത് കാപ്പിതോട്ടത്തിലും ഗ്രാന്റീസ് തോട്ടത്തിലും തീ പടർന്നു. കീഴാന്തൂർ മഠം വക സ്ഥലത്തും നടരാജ്, കുഞ്ഞുമോൻ എന്നിവരുടെയും 12 ഏക്കർ സ്ഥലമാണ് കാട്ടുതീയിൽ നശിച്ചത്. കീഴാന്തൂർ ഗ്രാമവാസികൾ സ്ഥലത്തെത്തി തീയണച്ചു.