ഉപ്പുതറ: പൊന്നരത്താൻപരപ്പ് തൊട്ടിയിൽ പരേതനായ ടി.ജെ. സെബാസ്റ്റ്യന്റ ഭാര്യ മറിയാമ്മ സെബാസ്റ്റ്യൻ (94) നിര്യാതയായി. കാഞ്ഞിരപ്പള്ളി സഞ്ചായത്തിൽ കുടുംബാംഗം. മക്കൾ: ടി.എസ്. ഡോമിനിക് യു.എസ്.എ (റിട്ട. ക്ലാർക്ക്, ഇറിഗേഷൻ, കട്ടപ്പന), ലില്ലിക്കുട്ടി, ഗ്രേസിക്കുട്ടി, കുഞ്ഞുമോൻ, എൽസമ്മ (റിട്ട. ടീച്ചർ, സെന്റ് മേരീസ് യു.പി സ്‌കൂൾ മേരികുളം), ടി.എസ്. ആന്റണി (ഓസ്ട്രിയ). മരുമക്കൾ: ലീലാമ്മ മേനാംതുണ്ടിയിൽ, ഇളങ്ങുളം (യു.എസ്.എ), ജോസഫ് പന്തലാടിയിൽ ഉടുമ്പൻചോല, ജോർജുകുട്ടി താഴത്തുവീട്ടിൽ മേരികുളം, ജോർജ് പാലക്കുടിയിൽ കാളകെട്ടി (റിട്ട. അദ്ധ്യാപകൻ കെ.ടി.ജെ.എം ഹൈസ്‌കൂൾ ഇടമറ്റം), ടെസി വണ്ടാനത്ത് കാഞ്ചിയാർ (ഓസ്ട്രിയ). സംസ്‌കാരം ഏപ്രിൽ ഒന്നിന് വൈകിട്ട് മൂന്നിന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ.