തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ രാത്രി എട്ടിനും 8.30നും മദ്ധ്യേ തന്ത്രി ബ്രഹ്മശ്രീ ആമല്ലൂർ കാവനാട് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറും. ഏപ്രിൽ ഒമ്പതിന് ആറാട്ടോടെ സമാപിക്കും. തിരുവുത്സവ കലാസന്ധ്യയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 6.30ന് നടക്കും. ഏപ്രിൽ ഒന്നിന് രാവിലെ ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ് ആരംഭിക്കും. ഒന്നിന് പ്രസാദഊട്ട്. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി. 6.30ന് ദീപാരാധന. ഏഴിന് ഇരട്ടതായമ്പക. 9.30ന് കൊടിപ്പുറത്തുവിളക്ക്. അരങ്ങിൽ രണ്ടു മുതൽ ഭജന,​ വൈകിട്ട് 6.45ന് തിരുവാതിര,​ 7.10ന് ഭരതനാട്യം,​ 7.30ന് നാമഘോഷലഹരി,​ 9.30ന് നൃത്തനൃത്യങ്ങൾ. പാഞ്ചജന്യം ആഡിറ്റോറിയത്തിൽ വൈകിട്ട് ഏഴിന് സംഗീതാർച്ചന. മൂന്നാംദിനം രാവിലെ ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്. ഒന്നിന് പ്രസാദഊട്ട്. രണ്ടിന് ചാക്യാർകൂത്ത്,​ വൈകിട്ട് 4.30ന് കാഴ്ചശ്രീബലി,​ 6.30ന് ദീപാരാധന,​ 7.30ന് സ്‌പെഷ്യൽ തായമ്പക. ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്. അരങ്ങിൽ വൈകിട്ട് ആറിന് ഭക്തിഗാനമേള, 7.30ന് നൃത്തനൃത്ത്യങ്ങൾ,​ 8.10ന് ഡാൻസ്,​ 8.45ന് സംഗീതകച്ചേരി, 9.30ന് ബാലെ. നാലാംദിനം രാവിലെ ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്. ഒന്നിന് പ്രസാദഊട്ട്. രണ്ടിന് ചാക്യാർകൂത്ത്. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി. 6.30ന് ദീപാരാധന. ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്. അരങ്ങിൽ വൈകിട്ട് ആറുമുതൽ സംഗീതസദസ്, ഏഴിന് ഭരതനാട്യം, 7.30ന് കൃഷ്ണനാട്ടം,​ 9.30ന് ഡാൻസ്. പാഞ്ചജന്യം ആഡിറ്റോറിയത്തിൽ വൈകിട്ട് ആറുമുതൽ സായിഭജന. അഞ്ചാംദിനം രാവിലെ ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്. ഒന്നിന് പ്രസാദഊട്ട്. രണ്ടിന് ചാക്യാർകൂത്ത്. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി. 6.30ന് ദീപാരാധന. ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്. അരങ്ങിൽ പകൽ മൂന്നുമുതൽ ഓട്ടൻതുള്ളൽ,​ 6.45ന് കുച്ചുപ്പുടി,​ 8.15ന് നൃത്തനൃത്യങ്ങൾ, 8.45ന് ഭക്തിഗാനസുധ,​ 9.30 മുതൽ മേജർസെറ്റ് കഥകളി. ആറാംദിനമായ അഞ്ചിന് ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്. ഒന്നിന് പ്രസാദഊട്ട്. രണ്ടിന് ചാക്യാർകൂത്ത്,​ വൈകിട്ട് 4.30ന് കാഴ്ചശ്രീബലി,​ 6.30ന് ദീപാരാധന,​ ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്,​ വൈകിട്ട് 6.30ന് പാഞ്ചജന്യ പുരസ്‌കാരം കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് നൽകി ആദരിക്കും. തുടർന്ന് ഗുരുമൂർത്തി വിദ്യാസാഗർ പ്രഭാഷണം. 8.15ന് സംഗീതസദസ്,​ 9.30 ഭരതനാട്യം, 9.45ന് ഭരതനാട്യം,​ രാത്രി 10ന് മേജർസെറ്റ് കഥകളി. ഏഴാംദിനം രാവിലെ ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്. ഒന്നിന് പ്രസാദഊട്ട്. രണ്ടിന് ചാക്യാർകൂത്ത്. പകൽ 3.30ന് മൈലക്കൊമ്പ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. ആറിന് മൈലക്കൊമ്പ് ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ്. രാത്രി ഒമ്പതിന് എഴുന്നള്ളിപ്പിന് ആനക്കൂട് കവലയിൽ എതിരേൽപ്പ്,​ പഞ്ചതായമ്പക. 11.30ന് റസ്റ്റ് ഹൗസ് ജംഗ്ഷനിൽ എതിരേൽപ്പ് വിളക്ക്. 12ന് ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിച്ച ശേഷം വിളക്കിനെഴുന്നള്ളിപ്പ്. അരങ്ങിൽ പകൽ 3.30ന്,​ 4.30ന് ഭക്തിഗാനമേള, 5.30ന് ഡാൻസ്, ആറിന് ഡാൻസ്, ഏഴിന് മോഹിനിയാട്ടം, 7.30ന് സംഗീതകച്ചേരി, 9.30ന് നൃത്തനൃത്യങ്ങൾ. എട്ടാംദിനം രാവിലെ ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്. ഒന്നിന് പ്രസാദഊട്ട്. രണ്ടിന് ചാക്യാർകൂത്ത്. വൈകിട്ട് 4.15ന് കാരിക്കോട് ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. രാത്രി 8.30ന് കാഞ്ഞിരമറ്റം കവലയിൽ എതിരേൽപ്പ് വിളക്ക്. 11.30ന് ടെലിഫോൺ എക്സ്‌ചേഞ്ച് കവലയിൽ എതിരേൽപ്പ് വിളക്ക്. സ്‌പെഷ്യൽ നാദസ്വര കച്ചേരി. അരങ്ങിൽ ഉച്ചയ്ക്ക് ഒന്നിന് നൃത്തനൃത്യങ്ങൾ. രണ്ടിന് ശീതങ്കൻതുള്ളൽ. മൂന്നിന് നൃത്തഅരങ്ങേറ്റം,​ 4.30ന് തിരുവാതിര സംഘം. അഞ്ചിന് ഭക്തിഗാനസുധ. ആറിന് ഡാൻസ്, 6.30ന് ഡാൻസ്. 7.30ന് നൃത്തപരിപാടി. 10ന് ഭക്തിഗാനമേള. ഒമ്പതാംദിനം രാവിലെ ഒമ്പതിന് ഉത്സവബലി ദർശനം. 11.30 മുതൽ പ്രസാദഊട്ട്. 2.30ന് ചാക്യാർകൂത്ത്. നാലിന് കാഴ്ചശ്രീബലി. മേജർസെറ്റ് പഞ്ചവാദ്യം. രാത്രി 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്,​ മേജർസെറ്റ് പഞ്ചവാദ്യം. പുലർച്ചെ 3.30ന് തിരുമുമ്പിൽ വലിയകാണിക്ക, 3.30ന് ഇറക്കി എഴുന്നള്ളിപ്പ്. അരങ്ങിൽ ഉച്ചയ്ക്ക് 1.30ന് കലാപരിപാടികൾ,​ 3.30ന് സംഗീതസദസ്,​ ആറിന് വയലിൻകച്ചേരി,​ എട്ടിന് ഭരതനാട്യം,​ 8.10ന് ഭക്തിഗാനമേള,​ 10ന് വിൽക്കലാമേള.
പത്താംദിനമായ ഒമ്പതിന് രാവിലെ എട്ടിന് ചാക്യാർകൂത്ത്. 6.30ന് ആറാട്ട് ബലി, ആനയൂട്ട്. ഏഴിന് ആറാട്ട് പുറപ്പാട്, എട്ടിന് ആറാട്ട്കടവിൽ നിന്ന് എതിരേൽപ്പ്,​ പഞ്ചവാദ്യം. 8.30ന് കൊടിക്കീഴിൽ പറവയ്പ്പ്. 10.30ന് കൊടിയിറക്ക്, 10.40ന് ആറാട്ട് കഞ്ഞി.11ന് 25 കലശാഭിഷേകം. 10ന് രാവിലെ 11ന് കളഭാഭിഷേകം.