തൊടുപുഴ: എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ ഇന്നലെ ഇടുക്കി നിയോജക മണ്ഡലത്തിൽ പ്രചരണം നടത്തി.വാഴത്തോപ്പിലെ കരിമ്പനിൽ നിന്ന് ആരംഭിച്ച പര്യടനം കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി, കാമാക്ഷി മരിയാപുരം കാഞ്ചിയാർ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച സ്വീകരണങ്ങൾക്ക് ശേഷം കട്ടപ്പനയിൽ സമാപിച്ചു. എൻ.ഡി.എ നേതാക്കളായ ഷാജി നെല്ലിപ്പറമ്പിൽ, കെ.എസ്. അജി, മനേഷ് കെട്ടിക്കയത്ത്, വി.എസ്. രതീഷ്, ജിൻസ് ജോൺ, കെ.എൻ. പ്രകാശ്, ജോയി കൊട്ടാരം, ടി.എം. സുരേഷ്, ടി.ഐ. ഗോപി, ലീനാ രാജു, പി.ആർ. ബിനു എന്നിവർ നേതൃത്വം നൽകി.
ബിജുകൃഷ്ണൻ ഇന്ന് ഉടുമ്പൻചോല മണ്ഡലത്തിൽ
തൊടുപുഴ: ബിജുകൃഷ്ണന്റ ഉടുമ്പൻചോല മണ്ഡലത്തിലെ പര്യടന പരിപാടി ഇന്ന് രാവിലെ എട്ടിന് രാജാക്കാട് നിന്ന് ആരംഭിക്കും. 8.30ന് രാജകുമാരി, 9.15ന് സേനാപതി, 9.45ന് ശാന്തൻപാറ, 10.30ന് പാറത്തോട്, 11ന് നെടുങ്കണ്ടം, 11.30ന് തൂക്കുപാലം, 12ന് കമ്പംമെട്ട്, 12.30ന് ബാലഗ്രാം, ഒന്നിന് കൂട്ടാർ, 1.30ന് ചേറ്റുകുഴി, രണ്ടിന് ആമയാർ, 2.30ന് പുറ്റടി, മൂന്നിന് വണ്ടൻമേട്, 3.30ന് കടശികടവ്, 4.30ന് മാലി എന്നിവിടങ്ങൾ സന്ദർശിച്ച് 5.30 ന് ശാസ്താ നടയിൽ സമാപിക്കും.