ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിന് എല്ലാ വോട്ടർമാരെയും കൊണ്ട് വോട്ട് ചെയ്യിക്കുകയെന്ന ഉദ്ദേശത്തോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം ജില്ലാകളക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വീപിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് തൊടുപുഴ മുൻസിപ്പൽ മൈതാനത്ത് ജനങ്ങൾക്ക് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി വോട്ടുവണ്ടി എത്തും. തുടർന്ന് ജീവനക്കാരുടെ ഗാനമേളയും ഉണ്ടാകും. മണ്ഡലത്തിലെ എല്ലാ വോട്ടർമാരെയും വോട്ട് ചെയ്യിക്കുക എന്ന ഉദ്ദേശത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സിഗ്നേച്ചർ വാൾ നാളെ ഉച്ചയ്ക്ക് മൂന്നിന് തൊടുപുഴ മുൻസിപ്പൽ മൈതാനത്ത് പ്രശസ്ത സിനിമാ നടൻ ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്യും. സിഗ്നേച്ചർ വാളിൽ വോട്ടർമാർ ഒപ്പ് രേഖപ്പെടുത്തി വോട്ടുചെയ്യുമെന്ന സന്ദേശം പകർന്നുനൽകും.