ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി എ.ആർ.ഒമാർ, ഇ.ആർ.ഒമാർ, നോഡൽ ഓഫീസർമാർ, ഇലക്ഷൻ ഡെപ്യൂട്ടി തഹസീൽദാർമാർ എന്നിവരുടെ റിവ്യൂ മീറ്റിംഗ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാകളക്ടറുടെ ചേമ്പറിൽ ചേരും. യോഗത്തിൽ പോസ്റ്റൽ ബാലറ്റ്, ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇ.ഡി.സി) എന്നിവ സംബന്ധിച്ച പരിശീലനവും ഉണ്ടാകും.