തൊടുപുഴ: ആറ് പതിറ്റാണ്ടുകളായി പുതുക്കുളം ശ്രീനാഗരാജാ ക്ഷേത്രത്തിലെ ആചാര്യനായിരുന്ന ബ്രഹ്മശ്രീ കേശവൻ നമ്പൂതിരി (82) നിര്യാതനായി. ജില്ലാ യോഗക്ഷേമസഭാ മുൻ പ്രസിഡന്റ്, പുതുക്കുളം ശ്രീനാഗരാജാ ക്ഷേത്ര ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: വൈക്കം കണ്ണികുളത്ത് ഇല്ലത്ത് ദേവസേന അന്തർജ്ജനം. മക്കൾ: വിഷ്ണുനമ്പൂതിരി, വാസുദേവൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി. മരുമക്കൾ: ശ്രീദേവി, സതി, ശോഭ, സംഗീത. ബ്രാഹ്മിൺസ് ഗ്രൂപ്പ് എം.ഡി വിഷ്ണുനമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി, ശ്രീദേവി അന്തർജ്ജനം, ശാന്താദേവി അന്തർജ്ജനം എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.