fire
കാട്ടുതീ കയറി നശിച്ച മണിയാറൻകുടി വെമ്പശേരിൽ കുര്യാക്കോസിന്റെ പുരയിടം.

ചെറുതോണി: കാട്ടുതീ പടർന്ന് പിടിച്ച് കൃഷി ഭൂമി കത്തിനശിച്ചു. മണിയാറൻകുടി വെമ്പാശേരിൽ കുര്യാക്കോസിന്റെ ഒരേക്കർ കൃഷി ഭൂമിയും തണ്ടേൽ അബ്ദുൾ ഖാദറിന്റെ 75 സെന്റ് കൃഷിഭൂമിയുമാണ് നശിച്ചത്. പുരയിടത്തിലുണ്ടായിരുന്ന കൊക്കോ, ജാതി, കുരുമുളക്, ഏലം, ഗ്രാമ്പൂ, കപ്പ, ചേന, ചേമ്പ് മുതലായവയാണ് നശിച്ചത്. കുര്യാക്കോസിന് രണ്ടുലക്ഷം രൂപയുടെയും അബ്ദുൾഖാദറിന് ഒരു ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. കൃഷി ഓഫീസിലും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.