അടിമാലി: എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജിന് വോട്ടഭ്യർത്ഥിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രചാരണ ജാഥ നടത്തി. ഹൈറേഞ്ച് സംരക്ഷണ സമിതി ഈ തിരഞ്ഞെടുപ്പിലും ജോയ്സ് ജോർജ്ജിനൊപ്പമാണെന്ന സന്ദേശവുമായാണ് സമതി പ്രവർത്തകർ ജോയ്സ് ജോർജ്ജിനായി വോട്ടഭ്യർത്ഥിച്ച് പ്രചാരണ ജാഥ നടത്തുന്നത്. ജോയ്സ് ജില്ലയിൽ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഇത്തവണയും വിജയം അനിവാര്യമാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ദേവികുളം നിയോജക മണ്ഡലം ജോയിന്റ് കൺവീനർ പീറ്റർ പൂണേലിൽ പറഞ്ഞു. അടിമാലിയിൽ നിന്നാരംഭിച്ച പ്രചാരണ ജാഥ തോക്കുപാറ, ആനച്ചാൽ, കുഞ്ചിത്തണ്ണി, രാജാക്കാട്, രാജകുമാരി, പൂപ്പാറ, നെടുങ്കണ്ടം, ഉടുമ്പൻചോല, കട്ടപ്പന തുടങ്ങിയ ഇടങ്ങളിൽ പ്രയാണം നടത്തും. നേതാക്കളായ റസാഖ് ചൂരവേലിൽ, ജെയിംസ് കുട്ടി തുണ്ടിയിൽ, മാത്യു കുഞ്ചിറക്കാട്ട്, ജോയ്സ് കാക്കനാട്ട്, ഷിബു തെറ്റയിൽ തുടങ്ങിയവരാണ് പ്രചാരണജാഥയ്ക്ക് നേതൃത്വം നൽകുന്നത്.