അടിമാലി: കൊന്നത്തടി നിരപ്പേൽ പോൾ സെബാസ്റ്റ്യൻ (എൻ.ഡി. പോൾ- 74) നിര്യാതനായി. ഭാര്യ: ലീലാമ്മ മുല്ലക്കാനം പുളിയ്ക്കൽ കുടുംബാംഗം. മക്കൾ: സാജു എൻ. പോൾ, സജി എൻ. പോൾ (എ.എസ്.ഐ, വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ) സിജി എൻ. പോൾ (ചാർട്ടേർഡ് അക്കൗണ്ടന്റ്). മരുമക്കൾ: ജെസി മാങ്ങോട്ടിൽ കൊന്നത്തടി, ജെസി ചുനയംമാക്കൽ പന്നിയാർകുട്ടി, നിഷ ചെറുവിള തെക്കേതിൽ പൂന. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പൊന്മുടി സെന്റ് മേരീസ് പള്ളിയിൽ.