ഇടുക്കി: നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണന് ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ ഉജ്ജ്വല സ്വീകരണം. രാജാക്കാട് രാവിലെ ഒമ്പതിന് പ്രവർത്തകർ ആരതിയുഴിഞ്ഞു സ്വീകരിച്ചു. രാജകുമാരി, പൂപ്പാറ, ശാന്തൻപാറ, സേനാപതി, ചെമ്മണ്ണാർ, ഉടുമ്പൻചോല, പാറത്തോട്, നെടുകണ്ടം, സേനാപതി, പാറത്തോട്, തൂക്കുപാലം, കമ്പംമെട്ട്, കൂട്ടാർ, ചേറ്റുകുഴി, പുറ്റടി, വണ്ടൻമേട്, മാലി, കരുവാക്കുളം എന്നിവടങ്ങളിൽ പര്യടനം നടത്തി. കോട്ടൻ ബ്ലോസം കിൻഫ്രാ തൈയ്യൽ യൂണിറ്റിലെ തൊഴിലാകളോട് വോട്ടഭ്യർത്ഥന നടത്തി. രാജാക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി കെ.ഡി രമേശ് പൊന്നാടയണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഷാജി നെല്ലിപറമ്പിൽ, ബി.ജെ.പി ഉടുമ്പൻചോല മണ്ഡലം പ്രസിഡന്റ് കെ. കുമാർ, ബി.ജെ.പി ഉടുമ്പൻചോല മണ്ഡലം വൈസ് പ്രസിഡന്റ് ബിജു കൊട്ടായിൽ, ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി അനിൽ ഫ്രാൻസിസ് കട്ടുപ്പാറ, സി.ഡി. സജീവൻ, ബി.ഡി.ജെ.എസ് ഉടുമ്പൻചോല മണ്ഡലം പ്രസിഡന്റ് കല്ലാർ രമേശ്, ബി.ഡി.ജെ.എസ് ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി അജയൻ പൂപ്പാറ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് സ്മിത കെ.ആർ, കെ.ഡി. അജയകുമാർ, ഇ.ടി. ചന്ദ്രൻ സന്ദീപ്, സുരേഷ്, എന്നിവർ നേതൃത്വം നൽകി.