രാജാക്കാട്: ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ ആദ്യചൊവ്വാ ആചരണവും കൺവെൻഷൻ ഒരുക്ക ധ്യാനവും നാളെ നടക്കും. രാവിലെ ആറിന് വിശുദ്ധ കുർബ്ബാന, നൊവേന. 9.30ന് ജപമാല. 10 ന് ആഘോഷമായ വിശുദ്ധ കുർബ്ബാന, നൊവേന, വചന പ്രഘോഷണം, ആരാധന മരിയൻ ധ്യാനകേന്ദ്രം അണക്കര, ദിവ്യകാരുണ്യ പ്രദക്ഷിണം, തിരശേഷിപ്പ് ചുംബനം, ഊട്ടനേർച്ച. വൈകിട്ട് 4.30 ന് വിശുദ്ധ കുർബ്ബാന, നൊവേന എന്നിവ നടക്കും.