വെള്ളത്തൂവൽ: എസ്.എൻ.ഡി.പി യോഗം മുതുവാൻകുടി ശാഖയിലെ പത്ത് കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികവും കുടുംബ സംഗമവും ശാഖാ മന്ദിരത്തിൽ നടന്നു. ശാഖാ പ്രസിഡന്റ് പി.കെ. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന വാർഷികവും കുടുംബസംഗമവും യൂണിയൻ സെക്രട്ടറി സിനു രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനങ്ങളെ കുറിച്ച് ഡോ. ബിനോയ് പ്രഭാക്ഷണം നടത്തി. ടി.എം. പുഷ്പരാജ്, പി.കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റുകളുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.