കരിമണ്ണൂർ: ഷിറ്റോറിയ കരാട്ടെ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 30 വരെ കരിമണ്ണൂർ മാസ് ആഡിറ്റോറിയത്തിൽ അവധിക്കാല കായികപരിശീലനം നടത്തും. കരാട്ടെ, ബോക്സിംഗ്, വടംവല, ടെന്നിക്കോയ്, സെപക് താക്രോ, തായ്‌കൊണ്ട, യോഗ തുടങ്ങി ഏഴു കായിക ഇനങ്ങളിലായിരിക്കും പരിശീലനം. ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മേയ് 20 വരെ പരിശീലനം നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് മുൻപരിചയവും പ്രായപരിധിയുമില്ല. ക്ലാസിൽ പങ്കെടുക്കാൻ ഫോൺ: 9446673895. രാവിലെ ഒമ്പതിന് ദ്രോണാചാര്യ കെ.പി. തോമസ് മാഷ് കായികപരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.