രാജാക്കാട്: ചിന്നക്കനാലിൽ വാറ്റുചാരായവുമായി വൃദ്ധൻ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. അറുപതേക്കർ കോളനി പുറക്കുന്നേൽ തങ്കപ്പനാണ് (70) ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. പ്രതിയ്ക്ക് വ്യാജ ചാരായ നിർമ്മാണം ഉള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് റെയ്ഡ് നടത്തവെ കന്നാസിൽ കൊണ്ടുവന്ന ചാരായവുമായി പിടിയിലാകുകയായിരുന്നു. എ.ഇ. ഐ.തുളസീധരൻ, പ്രിവന്റീവ് ഓഫീസർമാരായ വിനേഷ്, പ്രകാശ്, സി.ഇ.ഒ മാരായ രാധാകൃഷ്ണൻ, ജോഷി, ശശികുമാർ, ജിബിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.