രാജാക്കാട്: പൂപ്പാറയിൽ 84 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. തമിഴ്‌നാട്ടിൽ നിന്ന് ബസിൽ കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച പാറത്തോട് കൈലാസനാട് കർപ്പകം വീട്ടിൽ തുതേക് ദേവേന്ദ്രനാണ് (29) ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ നിന്ന് 3000 രൂപയ്ക്ക് വാങ്ങിയ 10 പൊതി കഞ്ചാവുമായി പാറത്തോട് ഭാഗത്ത് വിൽപനയ്ക്ക് ബസിൽ പോകുന്നതിനിടെ ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ റെനി, ലിജോ ഉമ്മൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോജി, ശശികുമാർ എന്നിവരും പങ്കെടുത്തു.