നെടുങ്കണ്ടം: മൂന്നാർ പൂപ്പാറ ബോഡിമെട്ട് പാത നിർമ്മാണം പുരോഗമിക്കുന്ന മേഖലയിലായിരുന്നു ജോയ്‌സ് ജോർജിന്റെ ഞായറാഴ്ചത്തെ പൊതുപര്യടനം. ജോയ്‌സിനെ വരവേൽക്കാൻ രാവിലെ മുതൽ തന്നെ വൻജനാവലിയാണ് കാത്തുനിന്നത്. ആരതിയുഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും റോസപ്പൂക്കളും കൊന്നപ്പൂക്കളും കൈമാറിയാണ് തോട്ടം ജനത സ്‌നേഹം പ്രകടിപ്പിച്ചത്. രാവിലെ ഏഴിന് രാജകുമാരി പഞ്ചായത്തിലെ പുതകിലിൽ നിന്നാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് തോട്ടം കേന്ദ്രങ്ങളായ ഖജനാപ്പാറ, ആനയിറങ്കൽ, പന്നിയാർ, പേത്തൊട്ടി, പൂപ്പാറ, ശാന്തൻപാറ, ചേരിയാർ, ഉടുമ്പൻചോല എന്നിവിടങ്ങളിൽ പര്യടനം നടത്തി രാത്രി ഏറെ വൈകി മാവടിയിൽ സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ ഗോപി കോട്ടമുറിക്കൽ, കെ.കെ. ജയചന്ദ്രൻ, സി.യു. ജോയി, ജോസ് പൊട്ടൻപ്ലാക്കൽ, പി.എൻ. വിജയൻ, വി.എൻ. മോഹനൻ, എം.എൻ. ഹരിക്കുട്ടൻ, പ്രിൻസ് മാത്യു, അഡ്വ. ജി. ഗോപകൃഷ്ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ജോയ്‌സ് ഇന്ന് പീരുമേട്ടിൽ
ജോയ്‌സ് ജോർജ് ഇന്ന് പീരുമേട് അസംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഏഴിന് ചക്കുപള്ളം പഞ്ചായത്തിലെ അണക്കരയിൽ നിന്നാണ് തുടക്കം. തുടർന്ന് കുമളി, ഏലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളിൽ പര്യടനം നടത്തും. ചൊവ്വാഴ്ച രാവിലെ ഏഴിന് ഇടുക്കി അസംബ്ലി മണ്ഡലത്തിലെ മേലെചിന്നാറിൽ നിന്ന് ആരംഭിക്കും. തുടർന്ന് കൊന്നത്തടി, കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളിൽ പര്യടനം നടത്തും. മറ്റന്നാൾ ദേവികുളത്താണ് പര്യടനം.