ox

കാളകളെ തൂക്കിലേറ്റിയാൽ നാടിന് സമാധാനവും ഐശ്വര്യവും വന്നുചേരുമോ? ചൈനയിലെ ഗ്വാൻങ്ക്‌സി സ്വാംഗ് മേഖലയിലെ ഒരു ഗ്രാമത്തിലാണ് ഈ വിശ്വാസം നിലനിൽക്കുന്നത്. നാടിന്റെ നന്മയ്ക്കായാണ് കാളകളെ തൂക്കിലേറ്റുകയാണ്.

ബാവോജിയാം ഗ്രാമത്തിലെ ഡോംഗ് വിഭാഗക്കാർ ആഘോഷപൂർവമാണ് ജൂൺ രണ്ടാം തീയതി ഈ ആചാരം നടത്തുന്നത്. 500 വർഷത്തിലധികം ഇതിന് പഴക്കമുണ്ടെന്നാണ് കരുതുന്നത്. ബലി നൽകാനുള്ള കാളയെ മുൻകൂട്ടി നിശ്ചയിക്കുന്ന മരത്തിനരികിൽ കൊണ്ടുവന്ന് അതിനെ നന്നായി അണിയിച്ചൊരുക്കുന്നു. ചുവന്ന പൂക്കൾകൊണ്ടാണ് കാളയെ അലങ്കരിക്കുന്നത്. തുടർന്ന് ഏറെനേരം ഇവയെ നാടിന്റെ വിവിധ ഭാഗങ്ങളിലൂടെ നടത്തിക്കും. ഈ സമയത്ത് നിർ‌ഭാഗ്യങ്ങളെല്ലാം കാളയിൽ പ്രവേശിക്കുമെന്നാണ് വിശ്വാസം.

പിന്നെ കയറുകൊണ്ട് കാളയുടെ കഴുത്തിലും ദേഹത്തും കുരുക്കിടുകയാണ്. അതുകഴിഞ്ഞാൽ മറുഭാഗത്ത് നിന്ന് കയറിൽ പിടിച്ചു വലിക്കുന്നതോടെ കാള ജീവനുവേണ്ടി പിടയും. ഇതു ചാവുന്നത് വരെ ഗ്രാമവാസികളും വിശ്വാസികളും നോക്കിനിൽക്കും.ഈ ആചാരം ടൂറിസ്റ്റുകളെയും ആകർഷിക്കുന്നുണ്ട്.