ചീമേനി: ചീമേനി രക്തസാക്ഷി സ്മാരക കോൺഗ്രസ് മന്ദിരത്തിൽ ഒരുസംഘം അതിക്രമിച്ചു കയറി ഓഫീസിന്റെ ജനലുകളും കസേരകളും അടിച്ചു പൊളിച്ചു. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയൽ ടോമിൻ ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ചു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ആക്രമണത്തിൽ ചീമേനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.