congress-fundraising-for-

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബത്തെ സഹായിക്കാൻ ദേശീയ-സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ യു.ഡി.എഫ് ഫണ്ട് ശേഖരണം ആരംഭിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാഞ്ഞങ്ങാട്ടും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും കാസർകോട്ടും നേതൃത്വം നൽകി. നീലേശ്വരത്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, അജാനൂരിൽ വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് , കിനാനൂർ-കരിന്തളത്ത് പി.ടി. തോമസ് എം.എൽ.എ, ഉദുമയിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, പുല്ലൂരിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എന്നിവരാണ് കുടുംബസഹായ ഫണ്ട് സ്വരൂപിക്കുന്നത്. കൃപേഷിന്റെ വീടിന്റെ നിർമ്മാണവും ഇന്നലെ തുടങ്ങി. ഹൈബി ഈഡൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നാണ് നിർമ്മിക്കുന്നത്.