തലശേരി:മാദ്ധ്യമ മൂല്യങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ആഹ്വാനവുമായി കേരളകൗമുദി പത്രാധിപർ കെ. സുകുമാരൻെറ സ്‌മൃതിമണ്ഡപത്തിൽ നിന്ന് മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാദ്ധ്യമചരിത്ര യാത്ര തലശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ളാവിൽ സമാപിച്ചു.
ഗുണ്ടർട്ട് സ്‌മാരക സി. എസ്. ഐ ചർച്ച് ഹാളിൽ നടന്ന സമാപന സമ്മേളനം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വെങ്കിടേശ് രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗുണ്ടർട്ടിന്റെ കുടുംബാംഗങ്ങളായ ക്രിസ്റ്റോ മൈക്കിൾ, ആൻജെ എന്നിവരെ ആദരിച്ചാണ് സമാപന സമ്മേളനം തുടങ്ങിയത്. എ. എൻ. ഷംസീർ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ജമിനി ശങ്കരൻ, എ. ദാമോദരൻ, കാർട്ടൂണിസ്റ്റ് ദിവാകരൻ എന്നിവരെയും ആദരിച്ചു.
ഡോ. എസ്. എസ്. ശ്രീകുമാർ, നഗരസഭാ കൗൺസിലർ കെ. സുനിൽ, ഗീത നസീർ, എ.കെ. ഹാരിസ്, എൻ. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. മീഡിയ അക്കാഡമി അംഗം ദീപക് ധർമ്മടം സ്വാഗതവും പി. ദിനേശൻ നന്ദിയും പറഞ്ഞു.
പത്രപ്രവർത്തക യൂണിയൻ, പി. ആർ.ഡി എന്നിവയുടെ സഹകരണത്തോടെയാണ് മാദ്ധ്യമചരിത്ര യാത്ര സംഘടിപ്പിച്ചത്.