തലശ്ശേരി: ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ സൽമാൻ നിസാറിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ തലശ്ശേരി ബി.കെ. 55 ക്രിക്കറ്റ് ക്ലബ്ബ് 164 റൺസിന് കണ്ണൂർ എസ്.എൻ. കോളേജിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത തലശ്ശേരി ബി.കെ. 55 ക്രിക്കറ്റ് ക്ലബ്ബ് 45 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 286 റൺസ് എടുത്തു. സൽമാൻ നിസാർ 120 പന്തിൽ 145 റൺസും ധീരജ് പ്രേം 67 റൺസുമെടുത്തു. എസ്.എൻ. കോളേജിന് വേണ്ടി വി.കെ. കിരൺ 54 റൺസിന് 4 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ കണ്ണൂർ എസ്.എൻ. കോളേജ് 32.3 ഓവറിൽ 122 റൺസിന് ഓൾ ഔട്ടായി. നീരജ് കുമാർ 34 റൺസും എം.എസ്. സച്ചിൻ 29 റൺസുമെടുത്തു. ബി.കെ. 55 ക്രിക്കറ്റ് ക്ലബിന് വേണ്ടി അജ്മൽ പിലാക്കണ്ടി 16 റൺസിന് 3 വിക്കറ്റും സി. ഇമ്മാനുവൽ 13 റൺസിന് 2 വിക്കറ്റും എ.കെ. രാഹുൽ ദാസ് 17 റൺസിന് 2 വിക്കറ്റും വീഴ്ത്തി. ഇന്ന് നടക്കുന്ന മത്സരത്തിൽ തലശ്ശേരി സോണൽ ക്രിക്കറ്റ് അക്കാഡമി തലശ്ശേരി ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബിനെ നേരിടും.